കെ എസ് ആർ ടി സി കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു


ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. 34 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരുടെ നില ഗുരുതരമാണ്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.

വളരെ പുതിയ വളരെ പഴയ