യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ഇടപെടണം : സന്തോഷ് കീഴാറ്റൂർ , മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

 


കണ്ണൂർ : സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ കത്ത്  പ്രസിദ്ധപ്പെടുത്തി.

തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രാമദ്ധ്യേ ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് ജീവൻ രക്ഷപ്പെട്ടതെന്നും ബസ് ജീവനക്കാർ യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് നടന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പോസ്റ്റിൻ്റെ പൂർണ രൂപം :-

ബഹുമാനപ്പെട്ട  മുഖ്യമന്ത്രിയും ഗതാഗതവകുപ്പ് മന്ത്രിയും അറിയാൻ  കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ ,അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോ അല്ല മാറ്റ് എന്തെങ്കിലും Miracle ആണോ എന്നറിയില്ല..അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും മനുഷ്യ ജീവന് ഒരു വിലയുംകൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി  പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പഴും നമ്മുടെ നിരത്തുകളിൽ നിർലോഭം പരിലസിക്കുകയാണ്.

കണ്ണൂരിൽ നിന്നും തിരിച്ച്  കെ എസ് ആർ ടി സി ബസിലാണ് യാത്ര ചെയ്തത്.പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അത്ക്കും മേലെ  സൈക്കോ ജീവനക്കാർ ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല  മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്.  ഇവർക്ക് കളങ്കം  വരുത്തുന്നത്.കുറച്ച് സൈക്കോ ജീവനക്കാരാണ് ഇവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണം

ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം.ജനങളാണ് സർക്കാർ.സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൽസര ഓട്ടം KSRTC എങ്കിലും മതിയാക്കണം.കാറിൽ എപ്പഴും യാത്ര ചെയ്യാൻ പറ്റില്ല. മനുഷ്യൻമാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും

പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ്റെ  അപേക്ഷയാണ്🙏

                       സന്തോഷ്കീഴാറ്റൂർ

വളരെ പുതിയ വളരെ പഴയ