ബാലസംഘം നേതൃത്വത്തിൽ വില്ലേജ് അടിസ്ഥാനത്തിൽ നടത്തിയ കാർണിവൽ കളർഫുൾ


 

കൂത്തുപറമ്പ് :ബാലസംഘം നേതൃത്വത്തിലുള്ള കാർണിവൽ കൂത്തുപറമ്പ് ഏരിയയിലെ മുഴുവൻ വില്ലേജുകളിലും നടന്നു. നരവൂർ സെന്ററിൽ കുട്ടികൾ ബലൂൺ പറത്തി ഉദ്ഘാടനംചെയ്തു. കുറ്റിക്കാട് അഷ്കർ കലാഭവൻ, സഹദിൻ ഷാ എന്നിവർ മാജിക് ഷോ നടത്തി ഉദ്ഘാടനം ചെയ്തു.

 പഴയനിരത്തിൽ കുട്ടികൾ ബലൂൺ പൊട്ടിച്ച് ഉദ്ഘാടനംചെയ്തു. വലിയപാറയിൽ സാനന്ത് ഉദ്ഘാടനം ചെയ്തു. പാട്യം കോങ്ങാറ്റയിൽ കുട്ടി കൾ ചിത്രം വരച്ചും പാട്യം സൗത്തിൽ പാട്ട് പാടിയും ചെറുവാഞ്ചേരി ഖാദി ബോർഡിൽ കൈ പതിപ്പിച്ചും ഉദ്ഘടനം ചെയ്തു. ചെറുവാഞ്ചേരി വെസ്റ്റിലെ കാര്യ ട്ടുപുറത്ത് മിമിക്രി കലാകാരൻ ശാർങ്ങധരൻ ഉദ്ഘാടനംചെയ്തു. 

മാങ്ങാട്ടിടം വെസ്റ്റിലും ഈസ്റ്റിലെ കരിയിലും കുട്ടികൾ ബലൂൺ പറത്തി ഉദ്ഘാടനം ചെയ്തു. ശങ്കരനെല്ലൂർ പാല ബസാറിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പുരാതന വസ്തുക്കളുടെ പ്രദർശനവും, കളിമൺ ശില്പശാലയും, വിവിധ വസ്തുക്കളുടെ ദർശനവും , ചിത്രരചനയും ,ബാലസംഘം കുട്ടികളുടെ നൃത്ത നൃത്തങ്ങളും അരങ്ങേറി. തുടർന്ന് ക്യാമ്പ്ഫയറും വെടിക്കെട്ടും നടന്നു.


 മെരുവമ്പായി ആയിത്തറ നോർത്ത് എൽപി സ്കൂളിൽ വികെ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിലേരി സ്കൂളിൽ ചിത്രം വരച്ച് ഉദ്ഘാടനംചെയ്തു.

ശിവപുരം മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും മാലൂരിലും ബലൂൺ പൊട്ടിച്ച് ഉദ്ഘാടനം ചെയ്തു.ചിറ്റാരിപ്പറമ്പ് മോടോളി ഗവ.എൽ പി സ്കൂളിൽ തുടി കൊട്ടി ഉദ്ഘാടനം ചെയ്തു. കണ്ണവം തൊടിക്കളത്ത് പഞ്ചായത്ത് പ്രസിഡൻ്റ് വി ബാലൻ ഉദ്ഘാടനം ചെയ്തു. മണ്ണന്തറയിൽ കുട്ടികൾ ബലൂൺ പൊട്ടിച്ച് ഉദ്ഘാടനം ചെയ്തു. മാനന്തേരി യുപിസ്കൂളിൽ വി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൈതേരി കപ്പണയിൽ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കിണവക്കൽ മെട്ടയിൽ ആയിരം തെങ്ങിൽ ബാലസംഘം കോട്ടയം നോർത്ത് വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. സി രാജീവൻ അധ്യക്ഷനായി. കെ നയനേന്ദു, കെ സനീഷ്, എൻ സുരേഷ്, കെ ഋഷികേഷ് എന്നിവർ സംസാരിച്ചു. പടുവിലായി വില്ലേജിൽ ചിത്രകാരൻ മധു കുന്നോത്ത് ഉദ്ഘാടനം ചെയ്തു. നീലാംബരി പ്രശാന്ത് അധ്യക്ഷയായി. പി കെ ഷീല, എം പവിത്രൻ, സി അനുനന്ദ എന്നിവർ സംസാരിച്ചു. റംഷി പട്ടുവവും സംഘവും നയിച്ച നാടൻപാട്ടും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ