പുതുവത്സരാഘോഷത്തിന് കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം, കർശന പരിശോധന


 കണ്ണൂർ :പുതുവത്സരാഘോഷത്തിന് നഗരത്തിലേക്ക് കൂടുതൽ ജനങ്ങളെത്തുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഒഴിവാക്കാൻ ചൊവ്വാഴ്ച പൊലീസ് നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിളിച്ചു ചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഗതാഗത പരിഷ്കരണമുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തീരുമാനിച്ചത്

പുതുവത്സരാഘോഷത്തിന്  പയ്യാമ്പലം ബീച്ചിലേക്ക് റെയിൽവേ സ്‌റ്റേഷൻ- പ്ലാസ് - പ്രഭാത് ജങ്ഷൻ - ഗസ്‌റ്റ്ഹൗസ് ജങ്ഷൻ വഴി പയ്യാമ്പലം ഗേൾസ് സ്‌കൂൾ റോഡിലൂടെയും സാവോയ് ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെയും വൺവേയായി പോകണം. പയ്യാമ്പലം ബീച്ചിൽനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾ ചാലാട് അമ്പലം റോഡ് വഴിയും മണൽ റോഡ് വഴിയും വൺവേ ആയി പോകണം. മുനീശ്വരൻ കോവിലിൽനിന്ന് എസ്എൻ പാർക്കിലേക്ക് വാഹനങ്ങളെ കടത്തിവിടില്ല. പയ്യാമ്പലത്തുനിന്ന് ടൗണിലേ വരുന്ന വാഹനങ്ങളെ മുനീശ്വരൻ കോവിൽ വഴി കടത്തി വിടും. പയ്യാമ്പലത്ത് പൊലീസ് നിർദേശിക്കുന്ന അഞ്ചിടങ്ങളിലേ പാർക്കിങ് അനുവദിക്കൂ. അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റും. ഐഒസി മുതൽ പ്ലാസ വരെയുള്ള റോഡ് വൺവേയാക്കും.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അക്രമസംഭവങ്ങൾ നേരിടുന്നതിന് വിവിധയിടങ്ങളിൽ പൊലീസ് സംഘത്തെ നിയോഗിക്കും. നഗരത്തിൽ ശക്ത മായ പട്രോളിങ്ങും ഉണ്ടാകും. കമീഷണർ അജിത് കുമാർ, എസിപി ടി കെ രത്നകുമാർ, കണ്ണൂർ ടൗൺ, എടക്കാട്, വളപട്ട ണം, കണ്ണൂർ ട്രാഫിക് ഇൻസ്പെക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ