കണ്ണൂർ : റോഡ് അറ്റകുറ്റപണിക്ക് ദിവസങ്ങളായി അടച്ചിട്ട താഴെ ചൊവ്വ ഗേറ്റ് എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തികരിച്ച് തുറക്കണമെന്ന് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍ ആവശ്യപ്പെട്ടു.
നിർമ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനും റെയില്‍വെ അധികാരികളുമായി സംസാരിക്കുന്നതിനും മുന്നോടിയായി മേയർ മുസ്ലിഹ് മഠത്തില്‍ താഴെ ചൊവ്വ ഗേറ്റ് സന്ദർശിച്ചു.
കൂടെ മുൻ മേയർ ടി.ഒ. മോഹനൻ, നഗരാസൂത്രണ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, കൗണ്‍സിലർ കെ.പി അബ്ദുല്‍ റസാഖ് എന്നിവരും ഉണ്ടായിരുന്നു.
