സാദിഖലി തങ്ങൾ തലശ്ശേരി ആർച്ച് ബിഷപുമായി കൂടിക്കാഴ്‌ച നടത്തി

 

തലശ്ശേരി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നു രാവിലെ തലശ്ശേരി ആർച്ച് ബിഷപ് ഹൗസിലായിരുന്നുകൂടിക്കാഴ്ച. മുനമ്പം വിഷയം ഉൾപ്പെടെ കൂടിക്കാഴ്‌ചയിൽ ചർച്ചയായി. സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാകരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. 

കൂടിക്കാഴ്ച‌യിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് മാർ ജോസഫ് പാംപ്ലാനിയും പറഞ്ഞു. ഷാഫി പറമ്പിൽ എം.പി, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എ ലത്തീഫ് എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ