ഇരിട്ടി: മുൻ പ്രധാനമന്ത്രി മൻമോ ഹൻ സിങ് കാലയവനികക്കപ്പു റത്തേക്ക് മറയുമ്പോൾ അദ്ദേഹ ത്തെ കുറിച്ചുള്ള ഓർമകൾ നിറ യുന്ന ഒരു സ്റ്റേജും ഒരു മൈതാ നവും ഇരിട്ടിക്കടുത്ത വള്ളിയാടു ണ്ട്. 19 വർഷം മുമ്പ് മലയോര മേ ഖലയിൽ തെരഞ്ഞെടുപ്പ് പ്രചാ രണത്തിനായി മൻമോഹൻ സി ങ് എത്തിയത് വള്ളിയാട് വയലിലായിരുന്നു
അന്ന് പ്രധാനമന്ത്രിക്ക് പ്രസംഗിക്കാനായി ചെങ്കല്ലിൽ തീർത്ത സ്റ്റേജ് മൈതാനത്ത് ഇന്നും നിലവിലുണ്ട്. 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച യു.ഡി. എഫ് സ്ഥാനാർഥി പ്രഫ. എ.ഡി മുസ്തഫയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മൻമോഹൻ സിങ് വള്ളിയാട് വയലിൽ എത്തിയത്. പൊതുസമ്മേളനത്തിന് ദിവസം മുന്നേ വിണ്ടും സൂരക്ഷാ സംഘം എത്തി സ്റ്റേജിൻ്റെ ബലക്ഷയം പരിശോധിച്ചു പരിശോധനയിൽ സ്റ്റേജിൻ്റെ ഒരു ഭാഗം തകർന്നതായി കണ്ടെത്തി. ഇതോടെ ഇവിടെ പ്രധാനമന്ത്രിഎത്തില്ലെന്നും സുരക്ഷക്ക് ഭീഷണി ആണെന്നും പറഞ്ഞ് എസ്. പി.ജി സംഘം തിരിച്ചുപോയി. ഇതോടെ പ്രദേശ് കോൺഗ്രസ് കമ്മറ്റി ഇടപെട്ട് അഞ്ചുദിവസം കൊണ്ട് ചെങ്കല്ലിൽ തീർത്ത മനോഹരമായ സ്റ്റേജ് നിർമിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കും സ്ഥാനാർഥികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിഭാഷകനും മാത്രമാണ് ഇതിലേക്ക് പ്രവേശനം ഉണ്ടാ യിരുന്നുള്ളൂ. സ്റ്റേജിൽ നിന്ന് 150 മീറ്റർ അകലെ മൂന്ന് താൽക്കാലിക ഹെലിപാഡുകളും നിർമിച്ചിരുന്നു ഒന്ന് പ്രധാനമന്ത്രിക്കും മറ്റൊന്ന് സുരക്ഷാ ജീവനക്കാർക്കും മുന്നാമത്തേത് ആരോഗ്യ പ്രവർത്ത കർക്കും ഉള്ള ഹെലിപാഡുകളാണ് നിർമിച്ചത്. ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും പ്രദേശത്തുണ്ട്.