Zygo-Ad

നവീൻ ബാബുവിന്റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും


കണ്ണൂർ : മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജിയില്‍ കോടതി ഇന്ന് വിധി പറയും.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പ‍ഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ, പെട്രോള്‍ പമ്പ് തുടങ്ങാൻ അപേക്ഷ നല്‍കിയ ടി.വി.പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവർ ലോക്കേഷൻ വിവരങ്ങള്‍ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 

ജില്ലാ കളക്ടറേറ്റിലേയും നവീൻ ബാബു താമസിച്ച ഇടത്തേയും റയില്‍വേ സ്റ്റേഷനിലേയും, വഴികളിലേയും സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

'നവീനെതിരെ കൈക്കൂലി ആരോപണ പരാതി ലഭിച്ചോ?'; വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

വേണ്ട തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഫോണ്‍ നമ്പറുകള്‍ വ്യക്തമല്ലാത്തതും അപൂർണവും എന്ന് ആരോപിച്ച്‌ പ്രോസിക്യൂഷന്റെ റിപ്പോർട്ട് കുടുംബം തള്ളിയിരുന്നു. കണ്ണൂർ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്.

വളരെ പുതിയ വളരെ പഴയ