കൊടി സുനിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും, നൽകിയ പരോളിനെ വിവാദമാക്കേണ്ടെന്നും അമ്മയും, സഹോദരിയും

 


കണ്ണൂർ:  കൊടി സുനിയ്ക്ക് പരോൾ ലഭിച്ചത് നിയമ പരമായാണ്. 6 വർഷമായി പരോൾ ലഭിച്ചിട്ടില്ല. ടി.പി കേസിലെ പല പ്രതികൾക്കും പരോൾ ലഭിച്ചിട്ടുണ്ട്. സുനിയും പരോളിന് അർഹനാണ്. ഇപ്പോൾ സുനി വയനാടാണ് ഉള്ളത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പരോൾ.

 സുനിയുടെ അമ്മ മനുഷ്യാവകാശക്കമ്മീഷന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോൾ അനുവദിച്ചത്. പരോൾ കിട്ടിയ സുനി ഡിസംബർ 28 നാണ് മലപ്പുറത്തെ തവനൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

കർശന ഉപാധികളോടെയാണ് പരോളെന്നും, ഇത് വിവാദമാക്കേണ്ടെന്നും സുനിയുടെ മാതാവ് എൻ.കെ പുഷ്പ, സഹോദരി സുജിന എന്നിവർ തലശ്ശേരി പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ