വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ച കുട്ടികള്‍ക്ക് വയറു വേദന, 16 കുട്ടികള്‍ ആശുപത്രിയില്‍; ബേക്കറിയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

 


കല്‍പറ്റ: വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ച കുട്ടികള്‍ക്ക് വയറു വേദന. മേപ്പാടി മദ്രസയിലെ കുട്ടികള്‍ക്കാണ് വയറു വേദന അനുഭവപ്പെട്ടത്.

16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച്‌ അമ്പതോളം മിഠായികള്‍ അടുത്ത ബേക്കറിയില്‍ നിന്ന് വാങ്ങി നല്‍കിയിരുന്നു. അതിന് ശേഷമാണ് കുട്ടികള്‍ക്ക് വയറു വേദന അനുഭവപ്പെട്ടത്. 

മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. 16 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബേക്കറിയില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയാണ്.

വളരെ പുതിയ വളരെ പഴയ