തലശ്ശേരി : മകനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ ഹാജരായ പ്രതി സജിക്ക് ഒരു കുറ്റബോധവുമില്ല. ജീവപര്യന്തം ശിക്ഷാവിധി വന്നശേഷവും വലിയ മാറ്റമുണ്ടായില്ല. ശിക്ഷാവിധിയറിയാൻ ബന്ധുക്കൾ പലരും എത്തി. അവർ പ്രതിയുടെ സമീപത്തേക്ക് പോയതേയില്ല.കൊല്ലപ്പെട്ട ഷാരോണിന്റെ അനുജൻ ഷാർലറ്റാണ് കേസിലെ പ്രധാന സാക്ഷി. പ്രതി പുറത്തിറങ്ങിയാൽ കൊല്ലാൻ സാധ്യതയുള്ളതിനാൽ പേടിയുള്ളതായി ഷാർലറ്റ് മജിസ്‌ട്രേറ്റ് മുൻപാകെ സംഭവശേഷം മൊഴി നൽകി. അതുപ്രകാരം ഷാർലറ്റിന് സംരക്ഷണം നൽകാൻ കോടതി പയ്യാവൂർ പോലീസിന് നിർദേശം നൽകി.
അതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചില്ല. വിചാരണസമയത്തും പ്രതി റിമാൻഡിലായിരുന്നു. പപ്പ എന്തിനാണ് എന്നെ കുത്തിയതെന്നാണ് പിതാവിന്റെ കുത്തേറ്റ ഷാരോൺ ആസ്പത്രിയിൽ കൊണ്ടുപോകുമ്പോൾ അനുജൻ ഷാർലറ്റിനോട് ചോദിച്ചത്. മകനെ മറ്റൊരു മകന്റെ മുന്നിലിട്ട് വീട്ടിൽ കൊലപ്പെടുത്തിയ മൃഗീയമായ മാനസികാവസ്ഥയുള്ള പ്രതിക്ക് ജീവിക്കാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഇല്ലെങ്കിൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്‌കുമാർ വാദിച്ചു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞുനിൽക്കുകയാരുന്നു ഷാരോൺ. കേസിലെ ഒന്നാംസാക്ഷിയായി വിസ്തരിച്ച ഷാർലറ്റ് ഒൻപതാംക്ലാസ് വിദ്യാർഥിയും.കുത്തേറ്റ ഷാരോൺ മുറ്റത്ത് വീണു. കുത്തിയ കത്തി പ്രതി കഴുകി. ബൈെക്കടുത്ത് പുറത്തേക്ക് പോകുന്നതിനിടയിൽ തേരകത്തിനാടിയിൽ സജിയോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞാണ് പോയത്. ഷാർലറ്റും അമ്മ സിൽജയും ഇപ്പോൾ വിദേശത്താണ് താമസം.
പ്രതിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച കോടതിവിധിയിൽ തൃപ്തരാണെന്ന് അമ്മാമൻ പേരാവൂർ വെള്ളർവെള്ളിയിലെ സൈജുവും കേസന്വേഷിച്ച പയ്യാവൂർ എസ്.ഐയായിരുന്ന പി.സി.രമേശനും പറഞ്ഞു. പ്രോസിക്യൂഷനും അന്വേഷണഉദ്യോഗസ്ഥനും സൈജു നന്ദി പറഞ്ഞു. വിധിയറിയാൻ കുട്ടികളുടെ മുത്തച്ഛനായ സൈമൺ ഇല്ലെന്ന സങ്കടമുണ്ട്.സൈമണാണ് തുടക്കത്തിൽ കേസ് നടത്തിയത്. പ്രശ്നത്തിനൊന്നും പോകാത്ത സൗമ്യനായിരുന്നു ഷാരോൺ. അമ്മയുടെ വീട്ടിൽ താമസിച്ചിരുന്ന ഷാരോൺ സംഭവത്തിന് അഞ്ചുദിവസം മുൻപാണ് പയ്യാവൂരിലെ വീട്ടിൽ പോയതെന്ന് സൈജു പറഞ്ഞു.
ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് പ്രതിയുടെ ബൈക്ക് ഒരു തവണ പോലീസ് പിടികൂടി. ഷാരോണാണ് പിഴയടച്ച് ബൈക്ക് വീട്ടിലെത്തിച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ള കാലത്ത് നടന്ന സംഭവത്തിൽ പരമാവധി തെളിവ് ശേഖരിച്ച് കുറ്റപത്രം നൽകിയതായി കേസന്വേഷിച്ച പി.സി.രമേശൻ പറഞ്ഞു. മുൻകൂട്ടി ആസൂത്രണം നടത്തിയാണ് കൊlല നടത്തിയത്. വ്യാജവാറ്റിന് വേണ്ടി സൂക്ഷിച്ച നെല്ല് സംഭവശേഷം വീട്ടിൽനിന്ന് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു