ഇരട്ടക്കൊലപാതക കേസ് വിചാരണയ്ക്കിടെ കോടതിയില്‍ പ്രതികളുടെ നാടകീയ വാദങ്ങള്‍


കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണയ്ക്കിടെ കോടതിയില്‍ പ്രതികളുടെ നാടകീയ വാദങ്ങള്‍. കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ് പ്രതികള്‍ നാടകീയ വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചത്.

കുടുംബ പ്രശ്നങ്ങള്‍ പറഞ്ഞ് ശിക്ഷയില്‍ ഇളവ് തേടുകയാണ് പ്രതികള്‍. കുട്ടികളും പ്രായം ചെന്ന മാതാപിതാക്കളുമുണ്ടെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. 

പതിനെട്ടാം വയസ്സില്‍ ജയിലില്‍ കയറിയതെന്നാണ് ഏഴാം പ്രതി അശ്വിന്റെ വാദം. പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചു. വീട്ടുകാരെ ആറ് വർഷമായിട്ടും കാണാനായിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പ്രതി കോടതിയില്‍ വാദിച്ചു. 

അമ്മ രോഗാവസ്ഥയിലെന്ന് എട്ടാം പ്രതി കോടതിയെ അറിയിച്ചു. വധശിക്ഷ നല്‍കണമെന്ന് പതിനഞ്ചാം പ്രതി അറിയിച്ചു. കരഞ്ഞു കൊണ്ടായിരുന്നു അപേക്ഷ. തന്നെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും പതിനഞ്ചാം പ്രതി കോടതിയോട് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ