കൊച്ചി : ലോക റെക്കോർഡ് ലക്ഷ്യമിട്ട്, 12000 നർത്തകർ ഒരുമിച്ചു ചേർന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം 29നു കൊച്ചിയിൽ അരങ്ങേറും. വൈകിട്ട് 6നു കലൂർ ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. വയനാട് കേന്ദ്രമായി പ്രവർത്തി ക്കുന്ന മൃദംഗ വിഷന്റെ നേതൃത്വത്തിലാണു ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് 8 മിനിറ്റ് നീണ്ടുനിൽക്കുന്ന നൃത്തപരിപാടി
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അദ്ദേഹത്തിൻ്റെ മകൻ ദീപാങ്കുരൻ സംഗീതം നൽകി പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ഗാന ത്തിനു നൃത്താവിഷ്കാരം ഒരുക്കുന്നതു നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയാണ്.
നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരും ശിഷ്യരും ആറുമാസത്തോളം പരിശീലനം നടത്തിയാണു പരിപാടിക്കു തയാറെടു ക്കുന്നത്. അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള 300 നർത്തകരും
മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള മലയാളി നർത്തകരും പരിപാടിയുടെ ഭാഗമാകും
ശിവതാണ്ഡവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന നൃത്തപരിപാടിയുടെ വസ്ത്രം ഒരുക്കിയിട്ടുള്ളതു കൈലാസം തീമിൽ ആണ്. 12000 നർത്തകർക്കുള്ള നീല നിറത്തിലുള്ള ആർട് സിൽക് സാരി കല്യാൺ സിൽക് സ് സമ്മാനിക്കും
പരിപാടിയുടെ ഭാഗമായി പാരിസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും വിദ്യാ ഉണ്ണി ഋതുമന്ത്ര, ഉത്തര ഉണ്ണി. ദേവി ചന്ദന തുടങ്ങിയവരുടെ നൃത്തപ്രകടനങ്ങളും അരങ്ങേറും.
വൈകിട്ട് മൂന്നു മുതൽ സ്റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിക്കും. 149 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ലഭിക്കുമെന്നു ചലച്ചിത്ര താരവും നർത്തകിയുമായ ദിവ്യ ഉണ്ണി, മൃദംഗവിഷൻ മുഖ്യരക്ഷാധികാരി സിജോയ് വർഗീസ്, എംഡി നിഘോഷ് കുമാർ, ഷമീർ എന്നിവർ അറിയിച്ചു.