കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഫലംകണ്ടു. നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകിയിരിക്കുകയാണ് ജില്ലാ കളക്ടര്‍.
കുട്ടമ്പുഴ സ്വദേശി എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകും വഴിയായിരുന്നു ഇയാളെ ആന ആക്രമിച്ചത്. ഇതോടെ യുവാവിന്റെ മരണത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധം ഏഴ് മണിക്കൂർ പിന്നിട്ടതോടെ നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകുകയായിരുന്നു. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ യുവാവിൻ്റെ കുടുംബത്തിന് നൽകുമെന്ന് അറിയിച്ചു.
ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.
നാട്ടുകാരുടെ പ്രധാന ആവശ്യമായ ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇതോടൊപ്പം തന്നെ ആരംഭിക്കും. സോളാര്‍ ഫെൻസിങ്ങിന്റെ ജോലികൾ 21ന് തുടങ്ങും.
പ്രദേശത്ത്തൂക്ക് സോളാര്‍ വേലി സ്ഥാപിക്കും. ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
തുടര്‍ന്ന് മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.