കണ്ണൂർ: നിർത്തിയിട്ട കാർ പിന്നോട്ട് ഉരുളുന്നത് കണ്ട് പിടിച്ചുനിർത്താൻ ശ്രമിച്ച കാർ ഉടമയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ തിരുമേനി ടൗണിലുണ്ടായ അപകടത്തിൽ ചെറുപുഴ സ്വദേശി ജോർജ് ആണ് മരിച്ചത്. ഉരുണ്ടു വന്ന കാറിനും ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോയ്ക്കും ഇടയിൽ പെട്ടായിരുന്നു മരണം. വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കണ്ണൂരിൽ തന്നെ മറ്റൊരു അപകടത്തിൽ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനും മരിച്ചു. ചക്കരക്കല്ലിലാണ് ഈ അപകടം നടന്നത്. കൊപ്രക്കളം സ്വദേശി സന്തോഷാണ് മരിച്ചത്. കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. കണ്ണൂരിൽ നിന്നും കാർ ഓടിച്ചു വരുകയായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് മറ്റൊരു കടയിൽ ഇടിച്ചു നിന്നു. സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.