കണ്ണൂർ: വൈദ്യുത ചാർജ് വർദ്ധനവില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷേധം മണ്ഡലം പ്രസിഡന്റ് അർച്ചന വണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറിമാരായ ബിനില്‍ കണ്ണൂർ,സുജീഷ് കെ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.രഞ്ജിത്ത് കെ, എസ് സി മോർച്ച ജില്ലാ ജനറല്‍ സെക്രട്ടറി കുട്ടികൃഷ്ണൻ എൻ,ജസ്വന്ത് കെ പി , വൈശാഖ് എസ് തുടങ്ങിയവർ സംസാരിച്ചു
