വ്യാജ രേഖയുണ്ടാക്കി പരോളിന് ശ്രമം, ഉത്ര വധക്കേസ് പ്രതിക്കെതിരെ കേസ്

 


തിരുവനന്തപുരം: വ്യാജ മെ‍ഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച്‌ ഉത്ര വധക്കേസ് പ്രതി സൂരജ് മെഡിക്കല്‍ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ അധികൃതർ കണ്ടെത്തിയതോടെ പ്രതിക്കെതിരെ കേസെടുത്തു. പൂജപ്പര ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തത്. അച്ഛന് ഗുരുതര അസുഖമെന്ന് രേഖയുണ്ടാക്കിയാണ് പ്രതി പരോളിന് ശ്രമിച്ചത്. 

അടിയന്തര പരോള്‍ ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റില്‍ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നല്‍കി. സർട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

രേഖ വ്യാജമാണെന്ന് വ്യക്തമായതോടെയാണ് സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പര പൊലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേർത്തതായാണ് കണ്ടെത്തല്‍. പുറത്തുനിന്നുള്ള ആളാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നാണ് വിവരം.സൂരജിന്റെ അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ സൂരജിനെയും അമ്മയേയും ചോദ്യം ചെയ്യും. സൂരജിനെ സഹായിച്ചവരെയും പൊലീസ് കണ്ടെത്തും. പരോള്‍ ലഭിക്കാൻ വ്യാജ രേഖയുണ്ടാക്കി നല്‍കുന്ന സംഘമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്.

വളരെ പുതിയ വളരെ പഴയ