സംസാരശേഷി കുറഞ്ഞ 11 വയസുകാരിക്ക് നേരെ ട്യൂഷന്‍ അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

 


ആലപ്പുഴ: ചെങ്ങന്നൂരില്‍ സംസാര ശേഷി കുറഞ്ഞ 11 വയസുകാരിയെ ട്യൂഷന്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സായ മകളാണ് മര്‍ദ്ദനത്തിന് ഇരയായത്.

ട്യൂഷന്‍ സെന്‍ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ആറാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ കഴിഞ്ഞ മാസം 30 നാണ് മര്‍ദ്ദിച്ചത്.

പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച്‌ ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്‍പില്‍ വച്ചായിരുന്നു മര്‍ദ്ദനം. പരാതിയില്‍ ചെങ്ങന്നൂര്‍ പോലിസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചത്. വിഷയം ഒത്തു തീർപ്പാക്കാൻ അദ്ധ്യാപിക ശ്രമം നടത്തിയെന്നും രക്ഷിതാക്കള്‍ പോലീസില്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ