പണയം വെച്ചത് സ്വര്‍ണ്ണം, ബാങ്കിലുളളത് തിരൂര്‍ പൊന്ന്; ഗ്രാമീണ്‍ ബാങ്കില്‍ തട്ടിപ്പ്; അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍

 


കണ്ണൂർ: താഴെ ചൊവ്വ കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് പണയ സ്വർണം തട്ടിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റില്‍. കണ്ണാടിപ്പറമ്പ് സ്വദേശി സുജേഷ് ആണ് പിടിയിലായത്.

ബാങ്കില്‍ സൂക്ഷിക്കേണ്ട സ്വർണം പുറത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചാണ് ഇയാള്‍ പണം വാങ്ങിയത്. 60 ലക്ഷത്തോളം രൂപയുടെ സ്വർണ്ണം തട്ടിയതായാണ് പൊലീസ് കണ്ടെത്തിയത്. ബാങ്കില്‍ സ്വർണ്ണത്തിന് പകരം തിരൂർ പൊന്ന് വെച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

വളരെ പുതിയ വളരെ പഴയ