സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വൻ തോതിൽ കൂടി. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയുമാണ് ഹൈപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത്.
6123 പേർക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61 പേർ മഞ്ഞപ്പിത്തം വന്ന് മരിച്ചു. മഞ്ഞപ്പിത്തം സംശയിക്കുന്ന 17,067 കേസുകൾ വേറെയുമുണ്ട്. 17 മരണങ്ങളും. വലിയ സങ്കീർണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമായിരുന്നു.
