വെള്ളോറ കടവനാട് പുലി ഭീതിയിൽ : ആശങ്കയോടെ നാട്ടുകാർ

 


വെള്ളോറ യു പി സ്‌കൂളിന് സമീപം താമസിക്കുന്ന പന്തൽ മാക്കൽ രവീന്ദ്രൻ എന്നവരുടെ ആട്ടിൻകൂട്ടിൽ കയറി പുലി എന്ന് സംശയിക്കുന്ന ജീവി ഒരു ആടിനെ കഴുത്തിൽ കടിച്ച് കൊല്ലുകയും മറ്റൊരു ആടിനെ കഴുത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനക്ക് എത്തി.  പരിശോധനയിൽ പുലിയുടെ കാൽപാടുകൾ ഒന്നും തന്നെ ലഭിച്ചില്ല.

ചെറുപുഴ ബീറ്റ് ഫോറസ്റ്റ് സ്റ്റാഫ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശൻ സ്ഥലത്തെത്തിയിട്ടുണ്ട്.

ആടിനെ കൊലപ്പെടുത്തിയത് പുലി തന്നെയാണെന്നാണ് നിഗമനമെന്ന് റെയ്ഞ്ച് ഓഫീസർ അഭിപ്രായപ്പെട്ടു. പ്രദേശത്ത് ആറ് ക്യാമറ ട്രാപ്പ് സ്ഥാപിക്കും.

നാളെ രാവിലെ വനം വകുപ്പിൻ്റെ ആർ ആർ ടി സംഘം എത്തി വിപുലമായ തെരച്ചിൽ നടത്തും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും റെയ്ഞ്ച് ഓഫീസർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കക്കറയിലെ ജനാർദൻ്റെ വളർത്തു നായയെയും അഞ്ജാത ജീവി കടിച്ച് കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ