യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം


കണ്ണൂർ:  ഇരിങ്ങല്‍ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശി ജിൻസി (26) യാണ് മരിച്ചത്.

കണ്ണൂരിൽ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിൽ വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെയോടെയാണ് അപകടം.

ഇരിങ്ങല്‍ ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ശുചിമുറിയിൽ പോകാനായി സീറ്റിൽ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനിൽ നിന്നും വീണത്. പയ്യോളി പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ :സുബ്രഹ്മണ്യന് (സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറി, നിലവില്‍ പുല്ലിപറമ്പ് ബ്രാഞ്ചംഗം, പികെഎസ് ചേലേമ്പ്ര ലോക്കല്‍ കമ്മറ്റി ജോയിന്റ് സെക്രട്ടറി), അമ്മ: ഗിരിജ, സഹോദരി: ജിസി.
വളരെ പുതിയ വളരെ പഴയ