Zygo-Ad

എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ നിശ്ചയിച്ചു

 


തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ മൂന്നിന് ആരംഭിക്കും.

26 വരെയാണ് പരീക്ഷകൾ നടത്തപ്പെടുന്നത്. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്. 

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച്‌ 6 മുതല്‍ 29 വരെയുള്ള ഒമ്പതു തീയ്യതികളില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച്‌ മൂന്നു മുതല്‍ 26 വരെ നടക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

4,28,951 വിദ്യാർത്ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഏപ്രില്‍ എട്ടിന് മൂല്യനിർണയ ക്യാമ്പ് ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ