വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചരിത്ര വിജയവും, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയവും അൺ ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് യൂ ഡബ്ലൂ ഇ സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി(KPCC)ജനറൽ സെക്രട്ടറി ടീ എം ഷാഹിദ് തെക്കിൽ ഉദ്ഘാടനം ചെയ്തു. യൂ ഡബിൾയൂ യൂ സി കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ആർ മായൻ, ജില്ലാ വൈസ് പ്രസിഡണ്ട് ജി ബാബു, പ്രവാസി കോൺഗ്രസ് നേതാവ് റിയാസ് മുണ്ടേരി,ഡോക്ടർ രാജേഷ് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
.jpg)