നാദാപുരം:പ്രായപൂർത്തിയാവാത്ത മകൻ ബൈക്ക് ഓടിച്ച കേസിൽ രക്ഷിതാവിന് തടവും പിഴയും. പുളിയാവ് സ്വദേശി പാലക്കൂൽ വീട്ടിൽ അബ്ദുൾ അസീസി(45)നെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്. 25,200 രൂപ പിഴയും കോടതി പിരിയുംവരെ തടവിനുമാണ് നാദാപുരം കോടതി ശിക്ഷിച്ചത്. മേയ് അഞ്ചിന് ചെക്യാട്-പുളിയാവ് റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് അസീസിന്റെ മകൻ ഓടിച്ച ബൈക്ക് പിടികൂടിയത്. വളയം പോലീസാണ് കേസ് രജിസ്റ്റർചെയ്തത്.
Also read: