കണ്ണൂർ: ഗണിത ജ്യോതിഷ ചക്രവർത്തി ജോതിർ ഭൂഷണം പണ്ഡിറ്റ് വി.പി.കെ പൊതുവാളിന്റെ ഓർമ്മയ്ക്കായി എർപ്പെടുത്തിയ പണ്ഡിത സേവാ പുരസ്കാരം പയ്യന്നൂരിന്റെ അഭിമാനമായ നർത്തകനും, നാട്യ ഗുരുവുമായ എൻ.വി.കൃഷ്ണൻ മാസ്റ്റർക്ക് നല്‍കുമെന്ന് സംഘാടകർ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ പാരമ്ബര്യ ശാസ്ത്ര - നാടൻ കലാ-സാമൂഹ്യ- സാംസ്കാരിക മേഖലയിലെ നിറവാർന്ന വ്യക്തിത്വങ്ങള്‍ക്കാണ് ഏല്ലാ വർഷവും പണ്ഡിത സേവാ പുരസ്കാരം നല്‍കുന്നത് , പ്രശസ്ത നർത്തകനും, നാട്യ ഗുരുവുമായ എൻ.വി കൃഷ്ണൻ മാസ്റ്റർക്കാണ്.
ആയോധന കലയായ കളരിപ്പയറ്റിലും, കഥകളിയിലും, ഭരതനാട്യം പോലുള്ള ക്ലാസ്സിക്കല്‍ കലകളിലും മികച്ച പ്രാവീണ്യവും, നിരവധി ശിഷ്യ ഗണങ്ങളെ വാർത്തെടുക്കുകയും ചെയ്ത പ്രതിഭയാണ് നാട്യ ഗുരു എൻ.വി കൃഷ്ണൻ മാസ്റ്റർ. 15000 രൂപയും പ്രശസ്തി പത്രവുമാണ് പണ്ഡിത സേവാ പുരസ്കാരം. ഈ വരുന്ന നവംബർ 30 പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് ഈ അവാർഡ് എൻ.വി കൃഷ്ണൻ മാസ്റ്റർക്ക് കൈമാറും.