പി.വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് പി ശശി


പി.വി അൻവറിനു പിന്നിൽ അധോലോക സംഘങ്ങളുണ്ടെന്നും, ഇത്തരക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി.ശശി പറഞ്ഞു.

പി.വി.അൻവറിനെതിരേ സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി.ശശി തലശേരി, കണ്ണൂർ കോടതികളിൽ ക്രിമിനൽ അപകീർത്തി ഹർജി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഷ്ട്രീയമായി അധ:പതിച്ചുകഴിഞ്ഞാൽ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനിൽക്കാൻ കഴിയൂ എന്ന ശ്രമമാണ് പി.വി. അൻവർ നടത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമ ശ്രദ്ധ ലഭിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരെയും, റിയാസിനെതിരെയും, തനിക്കെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിക്കുന്നത്. 

ഇതിന് പിന്നിൽ ഒരുപാട് അധോലോക സംഘങ്ങളുണ്ട്. കേരളത്തിലെ ഗവൺമെന്റിന്റെ അഴിമതി രഹിതമായ, ജന നന്മയുയർത്തിക്കൊണ്ടുള്ള ഭരണത്തിന്റെ ഫലമായി നഷ്ടവും ക്ഷീണവും സംഭവിച്ച കുറേ അധോലോക സംഘങ്ങളുണ്ട്. ആ അധോലോക സംഘങ്ങളുടെയെല്ലാം പിൻബലം, ഗവൺമെൻ്റിന് എതിരായിട്ടും മുഖ്യമന്ത്രിയ്ക്ക് എതിരായിട്ടും ആക്രമണം നടത്തുന്ന ദുഷ്പ്രചരണം നടത്തുന്നവർക്കും കിട്ടിയെന്ന് വന്നേയ്ക്കാമെന്നും പി.ശശി പറഞ്ഞു.

8 വർഷത്തെ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ ഗുണവും നേട്ടവും അനുഭവിച്ചവരാണ് കേരളത്തിലെ ജനങ്ങൾ. ഈ നേട്ടങ്ങളെ തിരസ്ക്കരിക്കാനാണ് അൻവറിനെ പോലുള്ളവർ നിരന്തരം ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്നത്. അൻവറിനെ തലശേരി കോടതിയിൽ കൊണ്ടു വരുന്നതിന് വേണ്ടിയുള്ള പരാതിയാണ് നൽകിയിട്ടുള്ളത്. ബാക്കി കോടതി തീരുമാനിക്കട്ടെയെന്നും പി.ശശി കൂട്ടിച്ചേർത്തു..

വളരെ പുതിയ വളരെ പഴയ