കേരളത്തില്‍ വലവിരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം; ശ്രദ്ധിക്കുക ഈ 5 കാര്യങ്ങള്‍
സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വ്യാപിക്കുകയാണെന്ന് കേരള പൊലീസ്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. പണം കൈമാറാനുള്ള മൊബൈല്‍ യുപിഎ ആപ്പുകളുടെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് സംഘത്തെ സൈബര്‍ഡോം കണ്ടെത്തി കഴിഞ്ഞു. ഇതിനെ കുറിച്ച് ജാര്‍ഖണ്ഡ് പൊലീസിന് സൈബര്‍ഡോം വിവരങ്ങള്‍ കൈമാറി. പത്ത് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി അറിയിക്കുന്നു. എന്താണ് ഇത്തരം തട്ടിപ്പിനെതിരെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍ എന്ന് പരിശോധിക്കാം.
1. വിവിധ ബാങ്കുകളുടെ 59 ആപ്പുകളാണ് ഇപ്പോള്‍ സജീവമായി പണം കൈമാറാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ അതിന്‍റെ സുരക്ഷിതത്വത്തില്‍ കൊടുക്കുക, ആപ്പ് അധിഷ്ഠിത ബാങ്കിംഗ് ഇന്ന് എളുപ്പമാണെങ്കിലും അത് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുക
2. ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക
3. നിങ്ങളുടെ മൊബൈലില്‍ നിങ്ങളുടെ ഏതെങ്കിലും ഇടപാടിന്‍റെ പേരിലല്ലാതെ വരുന്ന ഒരു ഒടിപിയും മറ്റൊരു വ്യക്തിക്കും കൈമാറാതിരിക്കുക.
4. നിങ്ങളുടെ അക്കൗണ്ടിലെ അസ്വാഭാവികമായ ഇടപാടുകള്‍ നടക്കുന്നുവെങ്കില്‍ ഉടന്‍ ബാങ്കുമായോ, പൊലീസുമായോ ബന്ധപ്പെടുക
6. ബാങ്കില്‍ നിന്ന് മൊബൈലില്‍ എത്തുന്ന എല്ലാ സന്ദേശങ്ങളും കൃത്യമായി പരിശോധിക്കുക