കാഞ്ഞങ്ങാട്: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ഒരാൾ കൂടി മരണപ്പെട്ടു. നീലേശ്വരം സ്വദേശി കെ.ബിജു (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം നടന്നത്.
മൂവാളംകുഴി ചാമുണ്ഡി ദൈവത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിന്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വീഴുകയും ഉഗ്ര സ്ഫോടനമുണ്ടാവുകയും ആയിരുന്നു. ക്ഷേത്രം അതിൽ കെട്ടിന് ചേർന്നുള്ള ഷീറ്റ് ഭാഗ്യ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
ഇതിനു സമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെ ധാരാളം പേർ തെയ്യം കാണാനായി കൂടി നിന്നിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഉത്തര മലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവുകളിൽ ഒന്നാണ് അഞ്ഞൂറ്റമ്പലം വീരക്കാവ്.
