ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; ക​ണ്ണൂ​ർ ക​ള​ക്‌​ട​ർ​ക്കാ​യി പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി; മൊ​ഴി​യെ​ടു​ക്കാ​ൻ ഡി​ഐ​ജി

 


ത​ല​ശേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ ന​വീ​ൻ ബാ​ബു​വി​നു തെ​റ്റു​പ​റ്റി​യെ​ന്ന ക​ള​ക്‌​ട​ർ അരുൺ കെ. വിജയന്‍റെ മൊ​ഴി​യി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ ക​ള​ക്‌​ട​റിൽനി​ന്ന് ഡി​ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മൊ​ഴി​യെ​ടു​ക്കും. ഇ​തി​നാ​യി, അ​ന്വേ​ഷ​ണ​സം​ഘം പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കിവ​രി​ക​യാ​ണ്.

ക​ള​ക്‌​ട​റു​ടെ നേ​ര​ത്തെ​യു​ള്ള മൊ​ഴി വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷ​മാ​ണ് ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഡി​ഐ​ജി​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും ഡി​സ്ട്രി​ക്‌ട് ഗ​വ.​ പ്ലീ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ വി​ദ​ഗ്​ധ​രു​മാ​യി നി​ര​ന്ത​രം ആ​ശ​യ വി​നി​മ​യം ന​ട​ത്തിയാണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടുപോ​കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ വി​വാ​ദ​മാ​യ കേ​സി​ൽ മൊ​ഴി​യെ​ടു​ക്ക​ലും തെ​ളി​പ്പെ​ടു​പ്പു​ക​ളും വീ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി മു​ന്നോ​ട്ടുപോ​കാ​നാ​ണ് അ​ന്വ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശം എ​ന്നാ​ണ് അ​റി​യു​ന്ന​ത്.നി​ല​വി​ൽ പി.​പി. ദി​വ്യ​യു​ടെ മൊ​ഴി​യെ​ടു​ക്ക​ൽ മാ​ത്ര​മാ​ണ് വീ​ഡി​യോ റി​ക്കോ​ർ​ഡിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

വി​വാ​ദ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ക​ഴി​ഞ്ഞ​യു​ട​ൻ ജി​ല്ലാ ക​ള​ക്‌​ട​ർ സം​സ്ഥാ​ന ത​ല​ത്തി​ൽതന്നെ​യു​ള്ള ഉ​ന്ന​ത​രെ വി​ളി​ച്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ലൂ​ടെ, വി​ല​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. ക​ള​ക്‌​ട​റു​ടെ കോ​ൾ ഡീ​റ്റെ​യി​ൽ​സ് റി​ക്കാ​ർ​ഡി​ൽ (സി​ഡി​ആ​ർ) ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ളും പു​റ​ത്തു വ​രു​ന്നു​ണ്ട്.

ക​ള​ക്ട​റു​ടെ മൊ​ഴി സം​ബ​ന്ധി​ച്ച് നി​ര​വ​ധി ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും കൈ​ക്കൂ​ലി വാ​ങ്ങാ​ത്ത ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യ​ത് ഇ​ട​തു​പ​ക്ഷ​ത്തെ പ്ര​മു​ഖ ക​ക്ഷി​യു​ടെ സ​ർ​വീ​സ് സം​ഘ​ട​ന​യ്ക്കു വേ​ണ്ടി​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​തി​ലേ​ക്കാ​ണ് ക​ള​ക്‌​ട​റു​ടെ വി​വാ​ദ മൊ​ഴി ചെ​ന്നു നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. ഈ ​മൊ​ഴി വി​ശ​ദ​മാ​യി പു​റ​ത്തു വ​രു​ന്ന​തോ​ടെ കേ​സി​ൽ വ​ലി​യ വ​ഴി​ത്തി​രി​വി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

എന്നാ​ൽ, ഈ ​പ്ര​ചാ​ര​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും പി.​പി.​ദി​വ്യ പ​ര​സ്യ​മാ​യി ന​വീ​ൻ ബാ​ബു​വി​നെ ആ​ക്ഷേ​പി​ച്ച​പ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ച്ച ക​ള​ക്‌ടർ പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​നാ​ണ് ഇ​ത്ത​രം ദു​സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ക​ള​ക്‌ടറെ നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഘ​ട​ക​ക​ക്ഷി​യി​ലെ പ്ര​മു​ഖ നേ​താ​വ് പ​റ​ഞ്ഞു.

പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ എ​ട്ടി​ന് ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി വി​ധി പ​റ​യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി അ​ടു​ത്ത ദി​വ​സം രേ​ഖ​പ്പെ​ടു​ത്തും.

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യു​ന്നി​ല്ലെ​ന്നും നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ശേ​ഷം സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യു​ടെ അ​ഭി​ഭാ​ഷ​ക പി.​എം. സ​ജി​ത  പ​റ​ഞ്ഞു.

വളരെ പുതിയ വളരെ പഴയ