Zygo-Ad

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു

 


പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.വി.ജയറാമിനെ ഇവിടേക്ക് മാറ്റി നിയമിച്ചു.ഇതുകൂടാതെ ഡോ.കെ.രാകേഷ്, ഡോ.ശ്യാം ലക്ഷ്മണ്‍ എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്.

ഇതോടെ 12 ഹൃദ്രോഗ വിദഗ്ദ്ധരുടെ സേവനം ഈ മാസം നാലു മുതല്‍ ഇവിടെ ലഭ്യമാകും. പുതിയ ഡോക്ടര്‍മാര്‍ ചാര്‍ജെടുക്കുന്നതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിഭാഗം യൂണിറ്റുകള്‍ പുന:ക്രമീകരിക്കും.

വളരെ പുതിയ വളരെ പഴയ