Zygo-Ad

അനിശ്ചിതകാല ലോറി പണിമുടക്ക് നാളെ മുതല്‍


കണ്ണൂര്‍: ലോറിയുടെ വാടക വര്‍ധനവ് ആവശ്യപ്പെട്ട് നാളെ മുതല്‍ ജില്ലയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സ്വതന്ത്ര ലോറി ഓണേഴ്‌സ് അസോസിയേഷന്‍, ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍, ലോറി ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍റ്സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത സംഘടനയാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. പത്തു വര്‍ഷം മുമ്പുള്ള വാടക വാങ്ങിയാണ് ഇപ്പോഴും ലോറികള്‍ സര്‍വിസ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

പത്ര സമ്മേളനത്തില്‍ സ്വതന്ത്ര ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് അഷ്‌റഫ് എടക്കാട്, ഷറഫുദ്ദീന്‍, സി. അബ്ദുള്‍ ഗഫൂര്‍, എ. മഹീന്ദ്രന്‍, കെ. സലീം എന്നിവര്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ