Zygo-Ad

മുത്തപ്പൻ്റെ പ്രതിപുരുഷൻ എന്ന രീതിയില്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കി; കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കോലധാരിക്ക് വിലക്ക്


കണ്ണൂർ: സമൂഹ മാധ്യമങ്ങളിലടക്കം അടുത്തിടെ വലിയ ചർച്ചയായ വിഷയമായിരുന്നു പറശ്ശിനി മടപ്പുരയിലെ കോലധാരി വിവിധയിടങ്ങളില്‍ വച്ച്‌ ദക്ഷിണ വാങ്ങി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കിയ സംഭവം.

ഇതിനു പിന്നാലെ കോലധാരിയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് പറശ്ശിനി മടപ്പുര അധികൃതർ.

കോലധാരിയെ വിളിച്ചു വരുത്തി പറശിനി മടപ്പുരയില്‍ മുത്തപ്പൻ്റെ കോലം ധരിക്കുന്നതില്‍ നിന്നും വിലക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. മടപ്പുരയുടെ പേര് കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആചാര വിരുദ്ധ പ്രവർത്തനങ്ങളില്‍ ഭക്തജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ