Zygo-Ad

ഭ്രാന്തൻ നായ കടിച്ച സംഭവം, മനുഷ്യാവകാശ കമീഷൻ കേസെടുത്തു:കണ്ണൂർ കോർപറേഷൻ സെക്രട്ടറിയും റെയിൽവേ സ്റ്റേഷൻ മാനേജരും കമീഷൻ സിറ്റിങ്ങിൽ ഹാജരാകണം


കണ്ണൂർ :കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തുമായി ബുധനാഴ്ച 15 പേരെ ഭ്രാന്തൻ നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കലക്ടർ, കോർപറേഷൻ സെക്രട്ടറി, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കമിഷൻ നോട്ടീസയച്ചു. കോർപ്പറേഷൻ സെക്രട്ടറിയും റെയിൽവേ സ്റ്റേഷൻ മാനേജരും ഡിസംബർ 18ന് പകൽ 11ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നട ക്കുന്ന സിറ്റിങ്ങിൽ ഹാജരാകണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.

എട്ടുമണിക്കൂറാണ് നായ പരാക്രമം നടത്തിയത്. കടിയേറ്റ പലരുടെയും യാത്ര മുടങ്ങി. ഇത് ഗുരുതര പ്രശ്നമാണെന്ന് കണ്ടെത്തി മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസെടുക്കുകയാ യിരുന്നു

വളരെ പുതിയ വളരെ പഴയ