Zygo-Ad

ഡ്രൈവിങ് ലൈസൻസ് സര്‍വീസ് ചാര്‍ജ് കുറച്ചു; എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ഇളവ്


തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച്‌ മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങള്‍ക്കും 100 രൂപ വച്ചാണ് കുറച്ചത്.

തുടക്കത്തില്‍ 60 രൂപ ചാർജ് ഈടാക്കിയിരുന്നതിൽ നിന്നും പിന്നീട് ചാർജ് 200 ആയി ഉയർത്തുകയായിരുന്നു. 

ബൈക്ക്, കാർ ലൈസൻസ് എടുക്കാൻ 200 രൂപയായിരുന്നു സർവീസ് ചാർജ് ഈടാക്കിയിരുന്നത്. ഡിജിറ്റല്‍ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.

വളരെ പുതിയ വളരെ പഴയ