പ്രാഥമിക തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. സർക്കാർ സേവനങ്ങള്‍, ബാങ്കിംഗ് സൗകര്യങ്ങള്‍, ടെലികോം കണക്ഷനുകള്‍ എന്നിവക്കെല്ലാം ആധാർ കാർഡ് ആവശ്യവുമാണ്.
പക്ഷെ ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തട്ടിപ്പ്, ഐഡൻ്റിറ്റി മോഷണം അല്ലെങ്കില്‍ സേവനങ്ങളിലേക്കുള്ള അനധികൃത പ്രവേശനം എന്നിവക്കായി ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
നമ്മള്‍ അറിയാതെ നമ്മുടെ ആധാർകാർഡ് വിവരങ്ങള്‍ ആരെങ്കിലും ഉപയിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.
ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
നമ്മള്‍ക്ക് നേരിട്ട് പരിശോധിക്കാൻ സാധിക്കില്ലെങ്കിലും ആധാർ നമ്ബർ എവിടെയെല്ലാം ഉപയോഗിച്ചെന്ന് നമ്മള്‍ക്ക് പരിശോധിക്കാൻ പറ്റും. യാത്ര, താമസം, ബാങ്കിങ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് ആധാർ എവിടെയെല്ലാമാണ് ഉപയോഗപ്പെടുത്തിയത് എന്ന് പരിശോധിക്കാൻ പറ്റും.
ആധാർ സുരക്ഷിതമായി സൂക്ഷിക്കാനും അതിൻ്റെ ഉപയോഗം ട്രാക്ക് ചെയ്യാനും സഹായിക്കുന്നതിനായുള്ള ടൂളുകള്‍ യുഐഡിഎഐ അവതിരിപ്പിച്ചിട്ടുണ്ട്.
myAadhaar പോർട്ടലിലേക്ക് എടുക്കുക
ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നല്‍കി “ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക”.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു ഒടി.പി ലഭിക്കും. നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ അത് നല്‍കുക.
“ഓതൻ്റിക്കേഷൻ ഹിസ്റ്ററി” ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങള്‍ അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്ന കാലയളവിനുള്ള തീയതികള്‍ തിരഞ്ഞെടുക്കുക.
ലോഗ് പരിശോധിച്ച് പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകള്‍ ഉണ്ടോയെന്ന് നോക്കുക.
ആധാർ അനധികൃതമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുകയാണെങ്കില്‍ യുഐഡിഎഐയുടെ ‘1947 ‘ എന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കാം. help@uidai.gov.in എന്ന ഇമെയിലിലേക്ക് പരാതി അയക്കുകയും ചെയ്യാം.
ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാം.
ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമുള്ള ഓപ്ഷനും യുഐഡിഎഐ ഇപ്പോള്‍ നല്‍കുന്നുണ്ട്. ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നത് ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാം.
എങ്ങനെ ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാം?
• യുഐഡിഎഐ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
• “ലോക്ക്/അണ്‍ലോക്ക് ആധാർ” വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. • മാർഗ്ഗ നിർദ്ദേശങ്ങള്‍ വായിച്ച് പേജില്‍ നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങള്‍ അനുസരിച്ച് വിവരങ്ങള്‍ നല്‍കുക.
• നിങ്ങളുടെ വെർച്വല്‍ ഐഡി (VID), പേര്, പിൻ കോഡ്, ക്യാപ്‌ച കോഡ് എന്നിവ നല്‍കുക.
• നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കാൻ “ ഒ.ടി.പി അയയ്ക്കുക” ക്ലിക്ക് ചെയ്യുക.
• പ്രക്രിയ പൂർത്തിയാക്കാനും നിങ്ങളുടെ ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാനും ഒ.ടി.പി ഉപയോഗിക്കുക.
