പയ്യന്നൂരില്‍ പെട്രോള്‍ പമ്പില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; സമയക്രമത്തെ ചൊല്ലി തർക്കം

 


കണ്ണൂർ: പയ്യന്നൂർ പെരുമ്പയിലെ പെട്രോള്‍ പമ്പില്‍ ബസ് ജീവനക്കാർ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്. സംഭവത്തില്‍ ഒരു ബസ് ജീവനക്കാരനെ മറ്റൊരു ബസ്സിലെ ജീവനക്കാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ് എടുക്കുന്നത്. ഇതേ ചൊല്ലി തളിപ്പറമ്പില്‍ ഉണ്ടായ വാക്ക് തർക്കത്തിന്റെ തുടർച്ചയായിരുന്നു പെട്രോള്‍ പമ്പിലെ കൂട്ടത്തല്ല്. സംഘം ചേർന്നുള്ള ആക്രമണത്തില്‍ ബസ് ജീവനക്കാരൻ നിലത്ത് വീണു. ഇതോടെ ഇയാളെ സംഘം നിലത്തിട്ട് വീണ്ടും മർദിക്കുകയായിരുന്നു.

സംഭവത്തില്‍ പയ്യന്നൂർ പൊലീസ് കേസെടുത്തു.

വളരെ പുതിയ വളരെ പഴയ