കണ്ണൂർ: കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി. സിപിഎം പ്രവർത്തകരായിരുന്ന ഏഴ് പേരെയാണ് വെറുതെ വിട്ടത്. 2014 ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ പാർട്ടി പരിപാടിക്ക് ശേഷം ജീപ്പിൽ മടങ്ങുകയായിരുന്ന രാജന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കേെ 2015 ഫെബ്രുവരി 14 നാണ് മരിച്ചത്.

#tag:
കണ്ണൂർ