ശബരിമല: തീര്‍ത്ഥാടന പാതയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ള സാഹചര്യം നില നില്‍ക്കെ, ഇത്തരത്തില്‍ കാണുന്നവരെ കണ്ടെത്തി പോലീസ് ഒഴിവാക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
തമിഴ്നാട് തേനി സ്വദേശിനികളായ സുബ്ബലക്ഷ്മി, വീരമ്മ, സുബുദ്ധ മുത്തുസ്വാമി എന്നിവരെ സന്നിധാനം എസ്.എച്ച്.ഒ: അനൂപ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ച് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
സന്നിധാനത്തും പരിസരങ്ങളിലും മരക്കൂട്ടത്തും മറ്റും ഭിക്ഷാടനം നടത്തിയവരെയാണ് സന്നിധാനം പോലീസ് കണ്ടെത്തി നീക്കം ചെയ്തത്. ഇവരുടെ കൈവശം ശബരിമലയിലെത്താനുള്ള പാസുകളോ മറ്റു രേഖകളോ ഒന്നുമില്ലായിരുന്നു. തുടര്‍ന്ന ഇവരെ സാമൂഹിക നീതി വകുപ്പു ഉദ്യോസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
സാമൂഹിക നീതി ഓഫീസര്‍ ഷംലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി സ്ത്രീകളെ ഏറ്റെടുത്തു. കപ്പലണ്ടി കച്ചവടം പോലെ അനധികൃത കച്ചവടത്തില്‍ ഏര്‍പ്പെടുന്നവരെയും പോലീസ് ഒഴിപ്പിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെപ്പോലെ ഇക്കാര്യത്തില്‍ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ പമ്പയില്‍ നിന്ന് നിരവധി അനധികൃത കച്ചവടക്കാരെയും ഭിക്ഷാടകരെയും പമ്പ പോലീസിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു.