കണ്ണൂർ: ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ തുന്നലെടുത്തെന്ന പരാതിയിലാണ് ഉത്തരവ്.ജില്ലാ ആശുപത്രി സൂപ്രണ്ടില്‍ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ജില്ലാ ആശുപത്രിയിലെ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ജില്ലാ മെഡിക്കല്‍ ഓഫീസർക്കാണ് നിർദ്ശം നല്‍കിയത്. ഇക്കാര്യത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തിപരമായ താത്പര്യമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
സൂപ്പർ സെപ്ഷാലിറ്റി ബ്ലോക്കിലെ 1500 കെഡബ്ലൂ ജനറേറ്ററുമായി ആശുപത്രിയിലെ ബാക്കി വരുന്ന ബ്ലോക്കുകള്‍ ബന്ധപ്പെടുത്തുന്നതോടുകൂടി വൈദ്യുതി തടസം ഇല്ലാതാക്കാൻ കഴിയും. കരാർ കമ്ബനിയോട് പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 2.5 കോടി ചെലവില്‍ പൈപ്പ് ലൈൻ സ്ഥാപിക്കാമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. നിലവില്‍ വെള്ളത്തിന്‍റെ കുറവുണ്ടാകുമ്പോള്‍ പുറത്തു നിന്നും വെള്ളമെത്തിച്ച് ടാങ്കില്‍ നിറക്കും. ആശുപത്രിയില്‍ 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരനായ അഡ്വ.വി.ദേവദാസ് ആവശ്യപ്പെട്ടു.