Zygo-Ad

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! കേരളത്തില്‍ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

 


തിരുവനന്തപുരം: കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. നോണ്‍ മണ്‍സൂണ്‍ ടൈം ടേബിള്‍ പ്രകാരം ഇന്ന് മുതൽ ട്രെയിനുകളുടെ സമയം മാറ്റിയതായി റെയില്‍വേ അറിയിച്ചു.

സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളില്‍ നടന്നു കൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് ജോലികള്‍ കാരണം ഈ മാസം കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പല പ്രധാന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ചില ട്രെയിനുകള്‍ സര്‍വീസ് വെട്ടിക്കുറച്ചും ചില ട്രെയിനുകളുടെ ആരംഭ സ്റ്റേഷനില്‍ മാറ്റം വരുത്തിയും ചില ട്രെയിനുകളുടെ സർവീസുകള്‍ വഴി തിരിച്ചു വിട്ടും ചില ട്രെയിനുകളുടെ സർവീസുകള്‍ പുനഃക്രമീകരിച്ചുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

മാറ്റം വരുത്തിയ ട്രെയിൻ ഷെഡ്യൂളുകള്‍ മനസിലാക്കി യാത്രക്കാർ അവരുടെ യാത്രാ പ്ലാനുകള്‍ ക്രമീകരിക്കണമെന്നും ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടു.

സര്‍വീസുകള്‍ വെട്ടിക്കുറച്ച ട്രെയിനുകള്‍ 

തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ- 16843) 

2024 നവംബർ 4, 8 തീയതികളില്‍ തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസിന് മാറ്റമുണ്ടാകും. ഈ സർവീസ് തിരുപ്പൂരില്‍ ഹ്രസ്വകാലത്തേക്ക് അവസാനിപ്പിക്കുന്നതാണ്. 


ട്രെയിൻ സർവീസുകളുടെ ആരംഭത്തില്‍ മാറ്റം 

എഞ്ചിനീയറിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നുണ്ട്.

എറണാകുളം ജങ്ഷൻ-ടാറ്റാനഗർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ- 18190)

എറണാകുളം ജങ്ഷനില്‍ നിന്ന് രാവിലെ 7:15 ന് പുറപ്പെടുന്ന ട്രെയിന്‍ 2024 നവംബർ 6, 7, 12, 14, 17, 21 തീയതികളില്‍ കോയമ്പത്തൂർ, പോടന്നൂർ, ഇരുഗൂർ വഴി തിരിച്ചു വിടുന്നതാണ്.2024 നവംബർ 20, 23 തീയതികളില്‍ ഈ ട്രെയിൻ കോയമ്പത്തൂർ വഴിയായിരിക്കും സര്‍വീസ് നടത്തുക.


ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ- 13352)

2024 നവംബർ 27 ന് ആലപ്പുഴയില്‍ നിന്ന് രാവിലെ 6:00 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കി പോടനൂർ, ഇരുഗൂർ വഴി സര്‍വീസ് നടത്തും. പോടന്നൂരില്‍ ട്രെയിന് അധിക സ്റ്റോപ്പും ഉണ്ടാകും.


എറണാകുളം-കെ.എസ്.ആർ ബംഗളൂരു ഇൻ്റർസിറ്റി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ- 12678)

2024 നവംബർ 27 ന് രാവിലെ 9:10 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കുന്നതാണ്. പോടന്നൂരില്‍ ട്രെയിന് സ്റ്റോപ്പ് ഉണ്ടാകും.

വളരെ പുതിയ വളരെ പഴയ