Zygo-Ad

വെള്ള റേഷൻ കാ‌ര്‍ഡുകൾക്ക് ഈ മാസം അഞ്ച് കിലോ അരി



തിരുവനന്തപുരം: വെള്ള റേഷൻ കാർഡുടമകള്‍ക്ക് നവംബറില്‍ അഞ്ചു കിലോ അരി വീതം നല്‍കും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്,നീല കാർഡുകളുടെ വിഹിതത്തിൽ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നു മുതൽ ആരംഭിച്ചു.

കഴിഞ്ഞ മാസം ഏഴര ലക്ഷം പേർ റേഷൻ വാങ്ങാത്തത് വെള്ള കാർഡിൻറെ അരി വിഹിതം രണ്ട് കിലോയായി കുറച്ചതു കൊണ്ടാണെന്ന വിലയിരുത്തലിലാണ് പൊതു വിതരണ വകുപ്പ്. സെപ്‌തംബറിൽ 80.04 ലക്ഷം കാർഡുടമകളാണ് റേഷൻ വാങ്ങിയത്. 

ഒക്ടോബറിൽ ഇത് 72.55 ലക്ഷമായി കുറഞ്ഞു. ഓണം പ്രമാണിച്ച് സെപ്‌തംബറിൽ വെള്ള കാർഡുകാർക്ക് 10 കിലോ അരി വീതം നൽകിയിരുന്നു. ഒക്ടോബറിലെ വിഹിതത്തിലെ ഒരു ഭാഗം മുൻകൂറെടുത്താണ് ഇതു നൽകിയത്. തുടർന്നാണ് ഒക്ടോബറിലെ വിഹിതം കുറച്ചത്.

വളരെ പുതിയ വളരെ പഴയ