കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്ന് കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടർന്നാണിത്.
കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ് എച്ച് ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് പി പി ദിവ്യ ഹാജരായത്. രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം ദിവ്യ മടങ്ങി.