കണ്ണൂർ : നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കക്കാട് സ്വദേശി കെ ഷഫീഖ് (27)നെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് കലക്ടർ കാപ്പ ചുമത്തി ഉത്തരവിട്ടത്.
കണ്ണൂർ ടൗണ്‍, വളപട്ടണം, ധർമ്മടം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പ്രതിയാണ്. കഴിഞ്ഞ മാസം സെൻട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കി തിരികെ ജയിലില്‍ എത്തി ദേഹ പരിശോധന നടത്തവേ പ്രതിയില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു.
രണ്ടാഴ്ച്ച മുന്നേ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതിയെ കാപ്പ ചുമത്തപ്പെട്ടതിനെ തുടർന്ന് ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചത്.