അംഗനവാടിയിൽ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചർ വീട്ടുകാരോട് മറച്ചുവച്ചതായി ആക്ഷേപം.കുഞ്ഞ് വീണകാര്യം പറയാൻ മറന്നുപോയെന്നാണ് അധ്യപികയുടെ വിശദീകരണം.
പൊങ്ങുമ്മൂട് രതീഷ് -സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ വൈഗയാണ് ഗുരുതരാവസ്ഥയിൽ എസ്ഐടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
വ്യഴാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. വൈകിട്ട് അച്ഛൻ കുട്ടിയെ വിളിക്കാൻ വന്നപ്പോൾ മുഖത്ത് നീര് കണ്ടെങ്കിലും ഉറങ്ങിയതിന്റെ ക്ഷീണമെന്നാണ് കരുതിയത്. വീട്ടിലെത്തിയ കുഞ്ഞ് ശർദ്ദിച്ചതോടെ അങ്കണവാടിയിലെ ടീച്ചറിനെ വിളിച്ച് കാര്യതിരക്കിയപ്പോഴാണ് വീണ കാര്യം പറയുന്നത്.
കസേരയിൽ നിന്ന് പിന്നോട്ട് മറഞ്ഞുവീഴുകയായിരുന്നു എന്നാണ് ടീച്ചർ പറഞ്ഞത്. കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. തോളെല്ലും പൊട്ടിയിട്ടുണ്ട്. നട്ടെല്ലിനും ക്ഷതം ഏറ്റിട്ടുണ്ട്
ഉയരത്തിൽ നിന്നുള്ള വീഴ്‌ചയിലാകാം പൊട്ടലേറ്റതെന്നാണ് ഡോക്ടർമാരുടെ നിഗമനം.സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.