പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ തുല്യത പദ്ധതി കെ. പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളാൽ പഠനം പാതി വഴിയിൽ നിലച്ചു പോയ ഒരു കൂട്ടം ആളുകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളിൽ എത്തിപ്പിടിക്കാൻ ഒരു സുവർണ്ണാവസരമാണ് ഈ പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് സാധ്യമാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ നാസർ മാഷ് പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി റംല, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രസീത എൻ, പാനൂർ നഗരസഭ കൗൺസിലർ പ്രവീൺ കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സാക്ഷരത മിഷൻ കോർഡിനേറ്റർ ഷാജു പദ്ധതി വിശദീകരണം നടത്തി. നോഡൽ പ്രേരക് അജിത സ്വാഗതം പറഞ്ഞു.