Zygo-Ad

ജില്ലയിൽ കെട്ടിടം/സ്ഥലം മാറ്റിയ 14 പോളിംഗ് സ്‌റ്റേഷനുകൾ


 കല്ല്യാശ്ശേരി;

വെങ്ങര പ്രിയദർശിനി യുപി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ മുട്ടം വെങ്ങര മാപ്പിള യുപി സ്‌കൂളിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി.

വെങ്ങര ഹിന്ദു എൽ പി സ്‌കൂൾ തെക്കുഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ പ്രിയദർശിനി എയ്ഡ്ഡ് യു.പി.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

വെങ്ങര ഹിന്ദു എൽ പി സ്‌കൂളിന്റെ വടക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ വെങ്ങര ഹിന്ദു എൽ പി സ്‌കൂളിൻെ പുതിയ കെട്ടിടത്തിന്റെ തെക്ക് ഭാഗത്തേക്ക്  മാറ്റിയിരിക്കുന്നു

മാടായി ഗവ ഗേൾസ് ഹൈസ്‌കൂളിന്റെ തെക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ കിഴക്കുഭാഗത്തെ പോളിങ് സ്റ്റേഷൻ ഫസൽ ഇ ഒമർ പബ്ലിക് സ്‌കൂൾ അടുത്തിലയിലേക്ക് മാറ്റി.

മാടായി ഗവ ഗേൾസ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിന്റെ തെക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ പഴയങ്ങാടി ജി എം യു പി സ്‌കൂളിന്റെ വടക്കുവശത്തേക്ക് മാറ്റി.

പഴയങ്ങാടി ഗവ മാപ്പിള യു പി സ്‌കൂളിന്റെ വടക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ പഴയങ്ങാടി എം ഇ സി എ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് മാറ്റി.

കണ്ണൂർ:

പാതിരിപ്പറമ്പിലെ ചൊവ്വ നേഴ്സറി എൽ പി സ്‌കൂൾ പുതിയ കെട്ടിടത്തിലെ വടക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ ഗൗരി വിലാസം യുപി സ്‌കൂൾ ചൊവ്വയിലേക്ക് മാറ്റി.

ധർമ്മടം:

മാവിലായി സൗത്ത് എൽ പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷൻ മാവിലായി സൗത്ത് എൽ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

തലശ്ശേരി:

കുറ്റിപ്പുറം എൽ പി സ്‌കുൾ നോർത്ത് പോളിംഗ് സ്റ്റേഷൻ കുറ്റിപ്പുറം മയിൽപീലി അങ്കണവാടി നമ്പർ 88 ലേക്ക് മാറ്റി.


കൂത്തുപറമ്പ:

തെണ്ടപ്പറമ്പ എൽപി സ്‌കൂളിലെ കിഴക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ പി കെ എം എച്ച്എസ്എസ് കടവത്തൂർ ഹൈസ്‌കൂൾ സെക്ഷനിലെ കെട്ടിടത്തിന് വടക്കുവശത്തേക്ക് മാറ്റി

മട്ടന്നൂർ:

അരയാപറമ്പ് ഫാദർ ടോമി മെമ്മോറിയൽ സൺഡേ സ്‌കൂൾ ഹാളിലെ പോളിംഗ് സ്റ്റേഷൻ കോളയാട് ശിശു മിത്ര ബഡ്സ് സ്പെഷ്യൽ സ്‌കൂളിലേക്ക് മാറ്റി.

വെക്കളം ഗവ. യുപി സ്‌കൂളിലെ തെക്ക് വശത്തുള്ള പോളിംഗ് സ്റ്റേഷൻ വെക്കളം ഗവ. യുപി സ്‌കൂൾ ഹോളിലേക്ക് മാറ്റി.

പേരാവൂർ;

ഉളിയിൽ സെൻട്രൽ എൽ.പി സ്‌കൂൾ വട്ടക്കയത്തിന്റെ തെക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ ഉളിയിൽ സെൻട്രൽ എൽ.പി സ്‌കൂളിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി.

ഉളിയിൽ സെൻട്രൽ എൽ.പി സ്‌കൂൾ വട്ടക്കയത്തിന്റെ വടക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ ഉളിയിൽ സെൻട്രൽ എൽ.പി സ്‌കൂളിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് മാറ്റി.

വളരെ പുതിയ വളരെ പഴയ