കോഴിക്കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയില്‍ മൂരാട് മുതല്‍ പയ്യോളി വരെ ഇന്ന് ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച ഗതാഗത നിയന്ത്രണം ടാറിങ് പ്രവൃത്തി പൂര്‍ത്തിയാവുന്നതുവരെ തുടരുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു.
തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വലിയ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും നാദാപുരം കുറ്റ്യാടി വഴി തിരിച്ചുവിടും. വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ നാരായണനഗരത്തുനിന്നും പണിക്കോട്ടി മണിയൂര്‍ റോഡ് വഴി പോകണം. ഇവിടെ നിന്നും കീഴൂര്‍ പള്ളിക്കര വഴി നന്തി ഭാഗത്തേക്ക് പോകാം.