തിരുവോണം ബമ്പർ :നറുക്കെടുപ്പിന് നാല് നാൾ മാത്രം ബാക്കി നിൽക്കവേ വിൽപ്പന 63 ലക്ഷത്തിലേക്ക്.

 


ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കാൻ നൽകിയിട്ടുള്ളത്.ഏഴ് ലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിൽ ഉള്ളതും. 4 ദിവസം കൂടി മാത്രം അവശേഷിക്കെ ഇത് മുഴുവൻ വിറ്റ് പോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.

ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. 11,76,990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.

8,24,140 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 7,68,160 ടിക്കറ്റ് വിറ്റഴിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകൾ ഇന്നും നാളെയുമായി വിറ്റ് തീരുമെന്ന നിലയിലാണ് വിൽപ്പന പുരോ​ഗമിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷത്തിൽ താഴെ ടിക്കറ്റുകൾ മാത്രമേ വിൽക്കാൻ ബാക്കിയുള്ളൂ. കൊല്ലം ജില്ലയിൽ 23,000 ടിക്കറ്റുകളും. പത്തനംതിട്ടയിൽ 12,000 ടിക്കറ്റുകളും കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയിൽ 15,000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്. മറ്റ് ജില്ലകളിലും ടിക്കറ്റ് വിൽപ്പന ശക്തമായ വിധത്തിൽ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതമാക്കി. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്ക് എതിരെയുള്ള അവബോധ പ്രചരണം നടത്തുന്നുണ്ട്.


25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലുള്ളത്

വളരെ പുതിയ വളരെ പഴയ