റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി;അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

 


കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്.

വീട്ടിൽ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം കുട്ടി കഴിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളരെ പുതിയ വളരെ പഴയ